
ആറ്റിങ്ങൽ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ. എസ്. എസ്.പി .യു) . ആറ്റിങ്ങൽ ടൗൺ സൗത്ത് ഏരിയ വാർഷിക സമ്മേളനം
ആറ്റിങ്ങലിൽ നടന്നു. എ പി എ സി ഹാളിൽ നടന്ന പരിപാടിയിൽ കെ. സോമൻ നായർ അധ്യക്ഷത വഹിച്ചു. വി.എസ് പത്മദള സ്വാഗതവും എം വിദ്യാധരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ആറ്റിങ്ങൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനൂപ്. ആർ .എസ് സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു.

യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ആർ. ശിവാനന്ദൻ റിപ്പോർട്ടും, ജി ജയദേവൻ ‘ജി . ഗോപാലകൃഷ്ണപിള്ള, ജി ഭുവനേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു അടുത്ത വർഷത്തെ ഭാരവാഹികളായി ഡോക്ടർ എസ്. ഡി, ജോയ് പ്രസിഡൻറ് ആർ ശിവാനന്ദൻ സെക്രട്ടറി ,വൈസ് പ്രസിഡണ്ട്മാരായി കൃഷ്ണമൂർത്തി ,എം. ഗീത , ജോയിൻ്റ് സെക്രട്ടറിമാരായി വി.എസ്. ശിവരാജ പിള്ള , കെ .സോമൻ നായർ എന്നിവരെയും തിരഞ്ഞെടുത്തു.ജോയിന്റ് സെക്രട്ടറി ശിവരാജപിള്ള നന്ദി രേഖപ്പെടുത്തി

