ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പാറ യടി ഭാഗത്ത് മുൻവൈരാഗ്യം മൂലം അനീഷ് എന്നയാളെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ.അനീഷ് എന്നയാളുടെ സഹോദരനെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചതിൽ വച്ചുള്ള വിരോധമാണ് കൃത്യത്തിന് കാരണം. ആറ്റിങ്ങൽ പൊയ്ക്കമുക്ക് കവിത ഭവനിൽ ദേവരാജൻ മകൻ വിപിൻ ആണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.ആറ്റിങ്ങൽ ഡി വൈ എസ് പി മഞ്ജുലാൽ എസ്ന്റെ നിർദേശപ്രകാരം എസ് എച് ഒ അജയൻ, ആറ്റിങ്ങൽ പോലീസ് സബ് ഇൻസ്പെക്ടർമാരായ ജിഷ്ണു, സിതാര മോഹൻ എസ് സി പി ഒ മാരായ അരുൺകുമാർ,സജിത് എന്നിവർ അടങ്ങുന്ന സംഘം ആണ് പ്രതിയെ പിടികൂടിയത്.മുൻപും സമാന രീതിയിലുള്ള കേസിൽ വിപിൻ പ്രതിയായിട്ടുണ്ട്.
