സംസ്ഥാന സർക്കാർ രൂപീകരിച്ച ശമ്പള പരിഷ്കരണ കമ്മീഷൻ സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കി പരിഷ്കരിച്ച ശമ്പളം ജീവനക്കാർക്ക് അനുഭവവേദ്യമാക്കണമെന്നും കേന്ദ്രസർക്കാർ സ്ഥാപിച്ച തൊഴിലാളിവിരുദ്ധ ലേബർ കോഡുകളെ പ്രതിരോധിക്കാൻ സംഘടിത നീക്കം അനിവാര്യമാണെന്നും ജോയിൻ്റ് കൗൺസിൽ പാലോട്, കഴക്കൂട്ടം മേഖലാ സമ്മേളനങ്ങൾ ആവശ്യപ്പെട്ടു. രാജ്യത്തെ തൊഴിൽ നിയമങ്ങളെ ലഘൂകരിക്കുന്നു എന്ന പേരിൽ കേന്ദ്രസർക്കാർ 29 തൊഴിൽ നിയമങ്ങളെ സംയോജിപ്പിച്ച് 4 ലേബർ കോഡുകളായി വിഭാവനം ചെയ്തതിലൂടെ തൊഴിലാളി വർഗ്ഗത്തിന്റെ അടിസ്ഥാന അവകാശങ്ങൾ കവർന്നെടുക്കപ്പെടുമെന്നും, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ തൊഴിലാളികളുടെ ആസംതൃപ്തിക്കും തൊഴിൽ മേഖലയിലെ സംഘർഷങ്ങൾക്കും കാരണമാകുമെന്നും സമ്മേളനങ്ങൾ വിലയിരുത്തി.
സാമൂഹ്യ പ്രതിബദ്ധതയോടുകൂടി കേരളത്തിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടുന്ന സംസ്ഥാന ബജറ്റ് സ്വാഗതാർഹമാണെന്നും നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള ആഷ്വേർഡ് പെൻഷൻ സമ്പ്രദായത്തിലെ ആശങ്കകൾ പരിഹരിക്കണമെന്നും സമ്മേളനങ്ങൾ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
ജോയിൻ്റ് കൗൺസിൽ പാലോട് മേഖലാ സമ്മേളനം സിംഫണി ഗ്രന്ഥശാല ഹാളിൽ ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം ആർ.സരിത ഉദ്ഘാടനം ചെയ്തു. പാലോട് മേഖലാ പ്രസിഡൻ്റ് അരുൺ.വി അധ്യക്ഷത വഹിച്ചു.
ജോയിൻ്റ് കൗൺസിൽ തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡൻ്റ് ആർ.എസ് സജീവ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി പുത്തൻകുന്ന് ബിജു, നോർത്ത് ജില്ലാ വനിതാ കമ്മറ്റി സെക്രട്ടറി മഞ്ജുകുമാരി.എം, മേഖലാ സെക്രട്ടറി രഞ്ജിത്ത്.വി, ട്രഷറർ വസുമതി.എസ്, ജോയിൻ്റ് സെക്രട്ടറി വിവേക് കെ.റ്റി, മേഖലാ കമ്മിറ്റി ഭാരവാഹികളായ അഖില വൈ.എസ്, അഭിജിത്ത് ജെ.എസ്, ബിനോജ്.പി തുടങ്ങിയവർ പ്രസംഗിച്ചു.
ജോയിൻ്റ് കൗൺസിൽ പാലോട് മേഖലാ കമ്മിറ്റി ഭാരവാഹികളായി വസുമതി.എസ്
(പ്രസിഡൻ്റ്), രമേശ് ചന്ദ്രൻ, അഖില വൈ.എസ്
(വൈസ് പ്രസിഡൻ്റുമാർ), അരുൺ.വി
(സെക്രട്ടറി), ബിനോജ്.പി, സുലേഷ്. പി.എസ്
(ജോയിൻ്റ് സെക്രട്ടറിമാർ), വിവേക്.കെ.റ്റി
(ട്രഷറർ) എന്നിവരെയും മേഖലാ വനിതാ കമ്മിറ്റി ഭാരവാഹികളായി രജനി.പി
(പ്രസിഡൻ്റ്), അഖില.വൈ.എസ്
(സെക്രട്ടറി) എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.
ജോയിൻ്റ് കൗൺസിൽ കഴക്കൂട്ടം മേഖലാ സമ്മേളനം പൗഡിക്കോണം കൃഷ്ണൻ നായർ സ്മാരക ഹാളിൽ നടന്നു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ജി.സജീബ്കുമാർ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു.മേഖലാ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ലോയൽസൺ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
ജോയിൻ്റ് കൗൺസിൽ തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, ജില്ലാ കമ്മിറ്റി അംഗം സജികുമാർ എസ്.ബി, നോർത്ത് ജില്ലാ വനിതാ കമ്മിറ്റി പ്രസിഡൻ്റ് റസിയ.എൻ, മേഖലാ സെക്രട്ടറി ചന്ദ്രൻ എ.കെ തുടങ്ങിയവർ പ്രസംഗിച്ചു.
കഴക്കൂട്ടം മേഖലാ കമ്മിറ്റി ഭാരവാഹികളായി രഞ്ജിത്ത്.ബി
(പ്രസിഡൻ്റ്), ലോയൽസൺ സെബാസ്റ്റ്യൻ, ശ്രീജ.എ
(വൈസ് പ്രസിഡൻ്റുമാർ)
ചന്ദ്രൻ എ.കെ (സെക്രട്ടറി), ഗോപിക ബി. നായർ, അനീഷ്.എം
(ജോയിൻ്റ് സെക്രട്ടറിമാർ), കിരൺ കെ.ആർ
(ട്രഷറർ) എന്നിവരെയും മേഖലാ വനിതാ കമ്മിറ്റി ഭാരവാഹികളായി ഷൈനി. എസ്.കെ
(പ്രസിഡൻ്റ്), ശ്രീജ.എ
(സെക്രട്ടറി), ദിവ്യ. യു.വി(വൈസ് പ്രസിഡൻ്റ്), ആതിര ഗോപൻ പി.ആർ (ജോയിൻ്റ് സെക്രട്ടറി) എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.
