ആറ്റിങ്ങൽ.അഭിഭാഷകരുടെ ക്ഷേമനിധി ഇരുപത് ലക്ഷം രൂപയായി വർദ്ധിപ്പിച്ചു.
ഇന്നലെ കൂടിയ നിയമസഭ സമ്മേളനത്തിലാണ് അഭിഭാഷകരുടെ ക്ഷേമനിധി വർധിപ്പിച്ചുകൊണ്ട് ബില്ല് പാസ്സാക്കിയത്. പത്തുലക്ഷം രൂപയായിരുന്ന ക്ഷേമനിധിയാണ് ഇരുപത് ലക്ഷം രൂപയായി സഖാവ് പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽ. ഡി. എഫ്. സർക്കാർ വർധിപ്പിച്ചത്.
ഇതിന്റെ ആഹ്ലാദ സൂചകമായി ആൾ ഇന്ത്യ ലായേഴ്സ് യൂണിയൻ ആറ്റിങ്ങൽ കോർട്ട് സെന്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ബാർ അസോസിയേഷനിൽ വച്ച് പായസവിതരണം നടത്തുകയുണ്ടായി. ആ ചടങ്ങിന്റെ അധ്യക്ഷൻ ആൾ ഇന്ത്യ ലായേഴ്സ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റ് കമ്മറ്റി യുടെ പ്രസിഡന്റ്
അഡ്വ . കനിരാജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലായേഴ്സ് യൂണിയൻറെ മുതിർന്ന നേതാവും മുൻ ബാർ അസോസിയേഷൻ പ്രസിഡന്റും ആയ അഡ്വ കാരേറ്റ് മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ലായേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം അഡ്വ എസ്. ലെനിൻ, എൻ. സി. പി. യുടെ നേതാവ്. അഡ്വ വർക്കല രവികുമാർ, ലായേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റി അംഗം . അഡ്വ . സി. ജെ. രാജേഷ് കുമാർ, അഡ്വ . കണിയാപുരം നിസ്സാം, അഡ്വ . അഴൂർ അനിൽ, അഡ്വ . ചിറയിൻകീഴ് രതീഷ്, അഡ്വ . സതീഷ് ശർമ, അഡ്വ . അജിൻ പ്രഭ എന്നിവർ പങ്കെടുത്തു.
