
യൂത്ത് കോൺഗ്രസ് മംഗലപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധീര രക്തസാക്ഷികളായ ഷുഹൈബിന്റെയും, ശരത്ത്ലാൽ , കൃപേഷിന്റെയും അനുസ്മരണം സഹോദര സമാജം ലൈബ്രറി ജംഗ്ഷൻ പാട്ടത്തിൻകരയിൽ വച്ച് നടന്നു . യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജിത്ത് മുട്ടപ്പലം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് വിജിത്ത് വിജയൻ അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കളായ മഹിൻ എം കുമാർ , ഷമീർ മംഗലപുരം, സാജൻ ഡബ്ലിയു പോൾ, വിഷ്ണു സുരേന്ദ്രൻ, ബിനുമംഗലപുരം, ഷിബു തോന്നയ്ക്കൽ, സജാദ് തോന്നയ്ക്കൽ, അനിത,വിശാഖ് ,തൗഫീഖ് ,ലനീഷ്എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി തുടർന്ന് അനുസ്മരണ ദീപം തെളിയിച്ചു.

