തൊഴിലുറപ്പ് മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ സമയം പുനർ ക്രമീകരിക്കണം.
ഇപ്പോൾതന്നെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
ഏറെ പ്രായമായവർ തൊഴിലുറപ്പ് മേഖലയിൽ പണിയെടുക്കുന്നുണ്ട്. അവർക്ക് ഈ ചൂട് താങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്.
പല സൈറ്റുകളിലും ചൂട് കാരണം തൊഴിലാളികൾ തളർന്നുവീഴുന്നു. തൊഴിലാളികൾക്ക് വിശ്രമവും കുടിവെള്ളം ലഭിക്കുന്നതിനും ആവശ്യമായ നടപടികൾക്ക് ഗ്രാമപഞ്ചായത്തുകൾക്കു നിർദ്ദേശം നൽകണം.കൂടാതെ തൊഴിലുറപ്പ് സമയം വെയിൽ കനക്കുന്ന സമയങ്ങളിൽ ഒഴിവാക്കി പുനർ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട ജില്ലാ കളക്ടർക്ക് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം വിജയ് വിമൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകി
