പട്ടിക ജാതി വിദ്യാർത്ഥികളുടെ ലംപ്സം ഗ്രാൻ്റും സ്റ്റൈപൻ്റും ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.സുധീർ ആവശ്യപ്പെട്ടു ..
ഇടതു സർക്കാരിൻ്റെയും , MLA യുടേയും പട്ടികജാതി വഞ്ചനക്കെതിരെ പട്ടികജാതി മോർച്ച നടത്തിയ ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സുധീർ . സംസ്ഥാനത്ത് കഴിഞ്ഞ 5 വർഷമായി പട്ടികജാതി വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കുന്നില്ല . പ്രഫഷണൽ വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യം . കേരളം കണ്ട ഏറ്റവും വലിയ ദലിത് വിരുദ്ദ സർക്കാരാണിത് . പട്ടികജാതി ക്ഷേമ പദ്ധതികൾ എല്ലാം അട്ടിമറിച്ചു . കഴിഞ്ഞ 8 വർഷം കൊണ്ട് പട്ടികജാതി ക്ഷേമത്തിന് വകയിരുത്തിയ 6458 കോടി രൂപ സർക്കാർ പാഴാക്കി . പട്ടിക ജാതി നിയമനങ്ങൾ നടക്കുന്നില്ല. സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് നിർത്തലാക്കി . കോളനികളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അട്ടിമറിച്ചു .

ആറ്റിങ്ങലിൽ അംബേദ്കർ ഗ്രാമം കോളനി നവീകരണ പദ്ധതി MLA യുടെ നേതൃത്വത്തിൽ അട്ടിമറിച്ചു. 5 കോടിയുടെ ക്രമക്കേട് നടന്നിട്ടുണ്ട് .
SC മോർച്ച ജില്ല പ്രസിഡൻ്റ് ശിവപ്രസാദ് അദ്ധ്യക്ഷനായി .
ബിജെപി ജില്ല പ്രസിഡൻ്റ് റജികുമാർ , ജനറൽ സെക്രട്ടറിമാരായ രാജേഷ് മാധവൻ , ഇലകമൺസതീശൻ , വക്കം സുനിൽ കുമാർ , നിശാന്ത് വഴയില , റിജു , ടി.എൻ. സ്വരാജ് , ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു ..
