ആറ്റിങ്ങൽ :- പിണറായി വിജയൻ കഴിഞ്ഞ 10 വർഷമായി നടത്തിവരുന്ന കൊള്ളയ്ക്കും, അഴിമതിയ്ക്കും , അക്രമത്തിനും, ധുർത്തിനുമെതിരെ കാസർകോട് നിന്നും ആരംഭിച്ച പുതുയുഗയാത്രയ്ക്ക് വൻ സ്വീകരണം ഒരുക്കാൻ ആറ്റിങ്ങൽ എസ്. എസ് പ്ലാസാ മന്ദിരത്തിൽ ചേർന്ന വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെ കോ – ഓർഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗം ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു. ഐ. എൻ. റ്റി. യു. സി ജില്ലാ ജനറൽ സെക്രട്ടറി ചെറുനാരകംകോട് ജോണി അദ്ധ്യക്ഷതവഹിച്ചു.
ഡി. സി. സി ജനറൽ സെക്രട്ടറിമാരായ വക്കം സുകുമാരൻ, എൻ. ആർ ജോഷി,സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ എസ്. ശ്രീരംഗൻ, മണനാക്ക് ഷിഹാബുദീൻ, വി. ചന്ദ്രിക, ആലംകോട് സഫീർ, കടക്കാവൂർ അശോകൻ, സലിം പാണന്റെമുക്ക്, ശാസ്തവട്ടം രാജേന്ദ്രൻ, സുശീല ടീച്ചർ,എ. ഗോപി, തോമസ് ജോസഫ് എന്നിവർ സംസാരിച്ചു.തൊഴിലാളി കുടുംബത്തിൽ നിന്ന് ആയിരം പേരെ സ്വീകരണയോഗത്തിൽ പങ്കെടുപ്പിക്കാനും തീരുമാനിച്ചു .
