സേവന മേഖലയെ പൂർണ്ണമായും ലാഭ കേന്ദ്രീകൃതമാക്കി മാറ്റി സിവിൽ സർവീസിനെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അപകടകരമാണെന്ന്ജോയിൻ്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ഗോപകുമാർ അഭിപ്രായപ്പെട്ടു. ജോയിൻ്റ് കൗൺസിൽ നെടുമങ്ങാട് മേഖലാ സമ്മേളനം വി.ആർ ബീനാമോൾ നഗറിൽ (നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാൾ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാപരമായ അവകാശങ്ങൾ സാധാരണ ജനങ്ങൾക്ക് അപ്രാപ്യമാക്കി കേന്ദ്രസർക്കാർ അട്ടിമറിക്കുകയാണെന്ന്അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ രൂപീകരിച്ച ശമ്പള പരിഷ്കരണ കമ്മീഷൻ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കി ജീവനക്കാർക്ക് പുതുക്കിയ ശമ്പള പരിഷ്കരണം അനുഭവവേദ്യമാക്കണമെന്നും, നിലവിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള അഷ്വേർഡ് പെൻഷൻ പദ്ധതിയിലെ ജീവനക്കാരുടെ ആശങ്കകൾ അകറ്റണമെന്നും ജോയിൻ്റ് കൗൺസിൽ നെടുമങ്ങാട് മേഖലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
മേഖലാ കമ്മിറ്റി പ്രസിഡൻ്റ് എച്ച്.എൻ ബ്രൂസ്ഖാൻ അധ്യക്ഷത വഹിച്ചു. ജോയിൻ്റ് കൗൺസിൽ തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡൻ്റ് ആർ.എസ് സജീവ് സംഘടനാ റിപ്പോർട്ടും, മേഖലാ സെക്രട്ടറി അച്ചു.എം പ്രവർത്തന റിപ്പോർട്ടും, മേഖലാ ട്രഷറർ എസ്.ദേവി വരവുചെലവ് കണക്കും, അവതരിപ്പിച്ചു.
ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി കെ മധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.സരിത, ടി.അജികുമാർ, തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, നോർത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.എൽ ലിജു, ജില്ലാ കമ്മിറ്റി അംഗം ജെ.രമേശ് ബാബു, നോർത്ത് ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി വി.മഞ്ജുകുമാരി എന്നിവർ പ്രസംഗിച്ചു.
നെടുമങ്ങാട് മേഖലാ കമ്മിറ്റി ഭാരവാഹികളായ ശാരിക ഗോപാൽ
രക്തസാക്ഷി പ്രമേയവും, രാജ്മോഹൻ ആർ.വി അനുശോചന പ്രമേയവും അവതരിപ്പിച്ചു. നെടുമങ്ങാട് മേഖല വനിതാ കമ്മറ്റി സെക്രട്ടറി ദേവി ജെ.എസ് സ്വാഗതവും, മേഖലാ വൈസ് പ്രസിഡൻ്റ് സുഭാഷ് എ.പി നന്ദിയും പറഞ്ഞു.
ജോയിൻ്റ് കൗൺസിൽ നെടുമങ്ങാട് മേഖലാ കമ്മിറ്റി ഭാരവാഹികളായി എച്ച്.എൻ ബ്രൂസ്ഖാൻ (പ്രസിഡൻ്റ്), സുഭാഷ് എ.പി, സുനീർ എസ്.എ (വൈസ് പ്രസിഡൻ്റുമാർ), അച്ചു.എം (സെക്രട്ടറി), രാകേഷ് ആർ.നായർ, സലീന.പി (ജോയിൻ്റ് സെക്രട്ടറിമാർ), ദേവി ജെ.എസ് (ട്രഷറർ) എന്നിവരെയും മേഖലാ വനിതാ കമ്മിറ്റി ഭാരവാഹികളായി സരിത.എസ് (പ്രസിഡൻ്റ്), പ്രിയ കെ.ജെ (സെക്രട്ടറി) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.
