ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ഇരുപത് ഭൂ രഹിത കുടുംബങ്ങൾക്ക് ഉള്ള പട്ടയം കൂടി വിതരണം ചെയ്തു. പട്ടയങ്ങൾ പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി . വി. ശിവൻകുട്ടി വിതരണം ചെയ്തു എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് 20 നിർധന കുടുബങ്ങൾക്ക് പട്ടയം വിതരണം ചെയ്തത്. ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ചിറയിൻകീഴ് താലൂക്ക് പരിധിയിൽ വരുന്ന 10 വില്ലേജുകളിലായി 82 പട്ടയങ്ങളാണ് ഈ സർക്കാരിൻറെ കാലത്ത് വിതരണം ചെയ്യാൻ സാധിച്ചതെന്ന് എം.എൽ.എ ഒ.എസ്. അംബിക അറിയിച്ചു.നഗരസഭ ചെയർപേഴ്സൺ എം പ്രദീപ് ,തഹസിൽദാർ കുമാരി ബിന്ദു,കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ. രാമു, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ വിതരണ യോഗത്തിൽ സംബന്ധിച്ചു.



