ആറ്റിങ്ങൽ. സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. മണമ്പൂർ മുട്ടുക്കോണം ചിറയിൽ വീട്ടിൽ കണ്ണൻ എന്ന സുധി (22) ആണ് അറസ്റ്റിലായത്.പീഡനത്തിനിരയായ കുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്. ആറ്റിങ്ങൽ ഡിവൈഎസ്പി യുടെ നിർദേശപ്രകാരം ആറ്റിങ്ങൽ എസ് എച് ഓ , അജയൻ. ജെ യുടെ നേതൃത്വത്തിൽ എസ്ഐ മാരായ ജിഷ്ണു,, സിതാര മോഹൻ , സിപിഓ മാരായ ഷജീർ,അഭിലാഷ് ഗീത എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
