ആറ്റിങ്ങൽ :- കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ എസ്. എസ് പ്ലാസാ മന്ദിരത്തിൽ വെച്ച് നടന്ന ഐ. ഡി കാർഡ് വിതരണ ഉത്ഘാടനം ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു.പ്രവാസികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ക്ഷേമനിധിയിൽ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
സമ്മേളനത്തിൽ ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് എസ്. ശ്രീരംഗൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ആലംകോട് സഫീർ, ഡോ. ജബ്ബാർ നൗഷാദ്,തോമസ് ജോസഫ്, ശാസ്തവട്ടം രാജേന്ദ്രൻ,എ. ഗോപി,സലിം പാണന്റെമുക്ക്,വിജയൻ സോപാനം, എസ്. എം ബഷീർ എന്നിവർ സംസാരിച്ചു.
