തിരുവനന്തപുരം : സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നതിനായി സിപിഐഎം സംസ്ഥാന സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. ജനറല്‍ സെക്രട്ടറി എംഎ ബേബിയും യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായ പട്ടിക സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച് അംഗീകാരം തേടും. കണ്ണൂര്‍, പാലക്കാട്, ആലപ്പുഴ, ഇടുക്കി ഉള്‍പ്പെടെ പല ജില്ലകളിലും ജില്ലാ കമ്മിറ്റികള്‍ നിര്‍ദേശിച്ച പട്ടികയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തിരുത്തല്‍ വരുത്തിയിരുന്നു.
