തിരുവനന്തപുരം : 10 വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളും യുഡിഎഫ് ഭരണകാലത്തിന്റെ ഇരുട്ടണ്ട നാളുകളും താരതമ്യം ചെയ്തുകൊണ്ട് ഇന്ന് പത്രങ്ങളില്‍ വന്ന പരസ്യത്തില്‍ പിആര്‍ഡിക്ക് നേരെ ഭീഷണിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഈ പരസ്യം നല്‍കിയതിന് ഉദ്യോഗസ്ഥരെ കൊണ്ട് ഉത്തരം പറയിപ്പിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ സതീശന് പറഞ്ഞു. പിആര്‍ഡി എത്രത്തോളം അധഃപതിച്ചു എന്നതിന് ഉദാഹരണമാണ് പത്രത്തില്‍ പ്രസിദ്ധീകരിച്ച പരസ്യമെന്ന് സതീശന് പറഞ്ഞു.
പരസ്യമെന്ന് തോന്നിപ്പിക്കാത്ത രീതിയില്‍, വാര്‍ത്തയുടെ രൂപത്തിലാണ് പരസ്യം പ്രസിദ്ധീകരിച്ചതെന്ന് സതീശന് ആരോപിക്കുന്നു. ഇത് ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നു. ഇതിന് കാരണക്കാരായ പിആര്‍ഡി ഉദ്യോഗസ്ഥരെ കൊണ്ട് ഉത്തരം പറയിപ്പിക്കുമെന്നും വിഡി സതീശന് ഭീഷണി ഉയര്‍ത്തി. പരസ്യമേഖലയിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ നടപടിയെന്നാണ് സതീശന്റെ ആരോപണം.
10 കൊല്ലം മുന്‍പ് ഉള്ള നെഗറ്റീവ് കാര്യങ്ങള്‍ മാത്രം പറഞ്ഞുകൊണ്ടുള്ളതാണ് ഒന്നാം പേജ് എന്ന് പറഞ്ഞ വിഡി സതീശന് 10 വര്‍ഷത്തിന് ശേഷമുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളാണ് രണ്ടാം പേജില്‍ നല്‍കിയിരിക്കുന്നത് എന്ന് കൂടി സമ്മതിക്കുന്നു
