കോട്ടൂർ: ഗവൺമെന്റ് ആയുർവേദ ആശുപത്രി കോട്ടൂർ 2026 മാർച്ച് 11 ബുധനാഴ്ച വൈകിട്ട് 3 മണിയ്ക്ക് പുതിയ ഓപി ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനവും , 50 ബെഡ് ഇന്റഗ്രേറ്റഡ് ആശുപത്രി യുടേയും പാരമ്പര്യ ഔഷധ പഠന കേന്ദ്ര കെട്ടിട നിർമ്മാണ ഉദ്ഘാടനവും ബഹുമാനപ്പെട്ട ആരോഗ്യ വനിതാ ശിശു വികസനവകുപ്പുമന്ത്രി വീണാ ജോർജജ് ഓൺലൈനായി നിർവ്വഹിച്ചു.

ബഹുമാനപ്പെട്ട അരുവിക്കര നിയോജക മണ്ഡലം MLA അഡ്വ: ജി സ്റ്റീഫൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധാ ജയൻ സ്വാഗതം ആശംസിച്ചു. ഭാരതീയ ചികിത്സ വകുപ്പ് ഡി എം ഓ .ഡോ: മിനി എസ്പൈ യും ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. നാഷണൽ ആയുഷ് മിഷൻ ഡി പി എം ഡോ: ഗായത്രി ആർ.എസ് പദ്ധതി വിശദീകരണം നടത്തി . കോട്ടൂർ ഗവ ആയുർവേദ ആശുപത്രിയിലെ ചാർജ്ജ് മെഡിക്കൽ ഓഫീസർ ഡോ ബെൻഷ പി. ബഷീർ കൃതജ്ഞത രേഖപ്പെടുത്തി.

