ആറ്റിങ്ങൽ – നൈറ്റ് പെട്രോളിങ്ങിനിടെ പോത്തൻകോട് എസ്ഐയെയും സംഘത്തെയും മർദ്ദിച്ച പ്രതിക്ക് ജാമ്യം.വെള്ളിയാഴ്ച രാത്രി പോത്തൻകോട് ഭാഗത്ത് പെട്രോളിങ് നടത്തിക്കൊണ്ടിരുന്ന എസ് ഐ വിപിൻ.വി യും സംഘവും അക്രമാസക്തനായ നിലയിൽ കണ്ട പ്രതി വെമ്പായം സ്വദേശി ഹർഷാദിനെ തടയാൻ ശ്രമിക്കവെയാണ് പ്രതി എസ്ഐയെയും സംഘത്തെയും മർദ്ദിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ എസ് ഐ ചികിത്സ തേടി. ബലപ്രയോഗത്തിൽ കീഴ്പ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്ത് ശനിയാഴ്ച ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർന്ന് പ്രതിയുടെ അഭിഭാഷകർ കോടതിയിൽ സമർപ്പിച്ച ജാമ്യ അപേക്ഷയിലാണ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. പ്രതിക്കുവേണ്ടി അഭിഭാഷകരായ അജിൻ പ്രഭ,ആറ്റിങ്ങൽ, ജിനേഷ് കിളിമാനൂർ എന്നിവ ഹാജരായി.
