കാരേറ്റ്:കാരേറ്റ് ഡിബിഎച്ച്എസ് സ്പോർട്സ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റും ക്യാപ്റ്റ് ഫിസിക്കൽ ട്രെയിനിങ് സെന്ററും സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി കാരേറ്റ് ദേവസ്വം ബോർഡ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടു നിന്ന കായിക പരിശീലന ക്യാമ്പായ വേനൽ കൂടാരം സമാപിച്ചു. സമാപന സമ്മേളനത്തിൽ കിളിമാനൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.ഷിജിന മുഖ്യാതിഥിയായിരുന്നു.
പിടിഎ പ്രസിഡണ്ടും ക്യാമ്പ് കോർഡിനേറ്ററുമായ സി.വിജയകുമാർ അധ്യക്ഷത വഹിച്ചു.ക്യാമ്പിൽ പങ്കെടുത്ത എല്ലാ ക്യാമ്പ് അംഗങ്ങൾക്കും മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് ഐ.വി.ബീന സ്വാഗതം പറഞ്ഞു. ബി.സന്ദീപ്, ശാലിനി ദിനേശ്, രഞ്ജിത്ത്,പ്രിജി, അശ്വതി,ഷാമില തുടങ്ങിയവർ സമാപന സമ്മേളനത്തിന് നേതൃത്വം നൽകി.
