ആറ്റിങ്ങൽ:ബിന്ദു നന്ദന സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്യുന്ന ഡോക്യുമെൻ്ററിയുടെ പോസ്റ്റർ പ്രകാശനം ഏപ്രിൽ 24 ന് രണ്ട് മണിക്ക് തിരുവനന്തപുരത്ത് വച്ചു നടക്കും.’മധു വിളമ്പുന്ന മധുരക്കാരൻ’ എന്ന ഡോക്യുമെൻ്ററിയുടെ പോസ്റ്റർ പ്രകാശനം മാധ്യമ പ്രവർത്തകനായ രതീഷ് അനിരുദ്ധനാണ് നിർവഹിക്കുന്നത്. ഗ്രീൻ ആപ്പിൾ ക്രിയേഷൻസ് ആണ് ഡോക്യുമെൻ്ററിയുടെ നിർമ്മാണം. ആര്യൻ എസ് ബി നായർ ആണ് സാങ്കേതിക സഹായം.
