കേരള നദുവത്തുൽ മുജാഹിദീൻ (കെ.എൻ.എം) യൂണിറ്റ് കമ്മിറ്റികളുടെയും സലഫി ജുമാ:മസ്ജിദ് കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തിൽ സഹനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഓർമ്മ പുതുക്കി തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ ഈദ്ഗാഹുകളിൽ വലിയപെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു.
കേരള നദുവത്തുൽ മുജാഹിദീൻ കല്ലമ്പലം യൂണിറ്റിന്റെയും കല്ലമ്പലം സലഫി ജുമാ:മസ്ജിദ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കല്ലമ്പലത്ത് സംഘടിപ്പിച്ച ഈദ്ഗാഹിലെ പ്രാർത്ഥനകൾക്ക് ഇമാം ഹാഫിള് ശാക്കിർ ഹുസൈൻ മൗലവി നേതൃത്വം നൽകി.
കെ.എൻ.എം വടശ്ശേരിക്കോണം യൂണിറ്റ് കമ്മിറ്റിയുടെയും വടശ്ശേരിക്കോണം സലഫി ജുമാ:മസ്ജിദ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ വടശ്ശേരിക്കോണം ആലുംമൂട് സ്പോർട്സ് ഹബ്ബ് ഗ്രൗണ്ടിൽ നടന്ന ഈദ് നമസ്കാരത്തിനും ഖുതുബയ്ക്കും വടശ്ശേരിക്കോണം സലഫി ജുമാ:മസ്ജിദ് ചീഫ് ഇമാം ഷാഹുൽ ഹമീദ് അൻവരി നേതൃത്വം നൽകി.
ഓടയം നദുവത്തുൽ മുസ്ലിമീനിൽ നടന്ന ഈദ് പ്രാർത്ഥനകൾക്ക് ചീഫ് ഇമാം സുൽഫി സ്വലാഹി നേതൃത്വം നൽകി.
കെ.എൻ.എം ആറ്റിങ്ങൽ യൂണിറ്റ് കമ്മിറ്റിയുടെയും ആറ്റിങ്ങൽ സലഫി ജുമാ:മസ്ജിദ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ വലിയകുന്ന് ശ്രീപാദം സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ ഈദ്ഗാഹിൽ ആറ്റിങ്ങൽ സലഫി ജുമാ:മസ്ജിദ് ചീഫ് ഇമാം മാഹീൻ മൗലവി വലിയ പെരുന്നാൾ നമസ്കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നൽകി. സ്ത്രീകളടക്കം നിരവധി വിശ്വാസികൾ വിവിധയിടങ്ങളിൽ നടന്ന ഈദ് പ്രാർത്ഥനകളിൽ പങ്കെടുത്തു.

