കെഎംസി ഡബ്ലിയു എഫ് (CITU) യാത്ര അയപ്പ് നൽകി ആറ്റിങ്ങൽ നഗരസഭയിലെ കണ്ടീജെന്റ് ജീവനക്കാരനായ സലീമിനു നഗരസഭകര്യാലയത്തിൽവച്ചു കേരളമുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി. ഐ. ടി. യു )ന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനം നടത്തുകയുണ്ടായിരുന്നു. യൂണിറ്റ് പ്രസിഡണ്ട് ശോഭനയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആറ്റിങ്ങൽ നഗരസഭചെയര്പേഴ്സൻ എം പ്രദീപ് ഉത്ഘാടനം നിർവഹിച്ചു ആറ്റിങ്ങൽ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്പേഴ്സൻ അഡ്വ :എ.എം താഹ മുഖ്യ പ്രഭാഷണം നടത്തി ചടങ്ങിന് ആശംസകൾ അർപ്പിച്ചുകൊണ്ട് ആറ്റിങ്ങൽ നഗരസഭഹെൽത്സൂപ്പർവൈസർ രാംകുമാർ ,കേരള മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ. സി ജെ. രാജേഷ്കുമാർ, എൻ.ജീ ഒ യൂണിയൻ ജില്ലകമ്മിറ്റിഅംഗം വിനോദ്കുമാർ, ജെ എച്. ഐ രാഖി, യൂണിയൻ അംഗമായ . ജെ അമ്പിളി എന്നിവർ സംസാരിച്ചു ഈ യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ശശി കുമാർ സ്വാഗതവും ഖജാൻജി ഒ. എൻ ഷീല നന്ദിയും പറഞ്ഞു





