കിളിമാനൂർ. എഐടിയു സി കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിന റാലിയും പൊതുയോഗവുംസംഘടിപ്പിച്ചു.

പുതിയകാവ് ജംഗ്ഷനിൽ നിന്ന് മാധ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച തൊഴിലാളി റാലിയിൽ കർഷക തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, മോട്ടോർ തൊഴിലാളികൾ,കെട്ടിട നിർമ്മാണ തൊഴിലാളികൾ,സ്കൂൾ പാചക തൊഴിലാളികൾ കശുവണ്ടി തൊഴിലാളികൾ , സപ്ലൈകോ തൊഴിലാളികൾ,അസംഘടിത തൊഴിലാളികൾ തുടങ്ങി നൂറുകണക്കിന് തൊഴിലാളികൾ, പങ്കെടുത്തു.

മെയ്ദിന റാലി സിപിഐ മണ്ഡലം സെക്രട്ടറി എ എം റാഫിയും, പൊതുയോഗം എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി ബി എസ് റജിയും ഉദ്ഘാടനം ചെയ്തു. എഐടിയുസി കിളിമാനൂർ മണ്ഡലം പ്രസിഡന്റ് ടി എം ഉദയകുമാർ അധ്യക്ഷനായി. എം മനോജ്, സരിഗ സി എസ്, കെ പുഷ്പരാജൻ,രതിപ്രസാദ്, രാധാകൃഷ്ണൻ ചെങ്കിക്കുന്ന്, എസ് സുജിത്ത്, ബി അനീസ്, അഡ്വ. സിജി മോൾ.,എന്നിവർ സംസാരിച്ചു. തൊഴിലാളി റാലിക്ക് cസജി ആർ ആർ വി, എസ് ധനപാലൻ നായർ, സരിത പി,ജയചന്ദ്രൻ പേടികുളം, സുനിൽ മാവിൻമൂട്, രാജേഷ് ഊന്നൽ കല്ല്, ഷിജു മുന്ന, എൽ ബിന്ദു എന്നിവർ നേതൃത്വം നൽകി.
