ആറ്റിങ്ങൽ : പതിനാറാമത് മീഡിയ സിറ്റി ഫിലിം ഫെയർ അവാർഡ് മികച്ച ഡോക്യുമെൻ്ററിയ്ക്കുള്ള പുരസ്കാരം തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാ നാഥിൽ
ചായമൻസയുടെ സംവിധായിക ബിന്ദു നന്ദന ഏറ്റുവാങ്ങി.ആറ്റുകാൽ ഭഗവതി ക്ഷേത്രം അംബ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ,മുൻ മന്ത്രിയും മീഡിയ സിറ്റി ചെയർമാനുമായ വി സുരേന്ദ്രൻ പിള്ള ,സംവിധായകൻ ടി എസ് സുരേഷ് ബാബു,നിർമാതാവ് രഞ്ജിത്ത്, എം. ആർ ഗോപകുമാർ, സുധീർ കരമന , ഷോബി തിലകൻ ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കരമന അജിത്,ആറ്റുകാൽ വാർഡ് കൗൺസിലർ ശ്രുതി എസ്, മനു സി കണ്ണൂർ തുടങ്ങിയവർ പങ്കെടുത്തു.

