കോൺഗ്രസ് നേതാവും ട്രേഡ് യൂണിയൻ പ്രവർത്തകനുമായ വക്കം റഷീദിന്റെ 23-)0 ചരമ വാർഷികം വിവിധ പരിപാടികളോടെ ആചരിക്കുകയുണ്ടായി. ആറ്റിങ്ങൽ കിഴക്കേനാലുമുക്ക് പബ്ലിക്ക് സ്ക്വയറിൽ നടന്ന അനുസ്മരണചടങ്ങ് ഐ. എൻ. റ്റി. യൂ. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത്കുമാർ ഉത്ഘാടനം ചെയ്തു. സംസ്ഥാനകമ്മിറ്റി അംഗം എസ്. ശ്രീരംഗൻ അദ്ധ്യക്ഷത വഹിച്ചു.
വി. ചന്ദ്രിക, സലിം പാണന്റെമുക്ക്, എ. ഗോപി, കടക്കാവൂർ അശോകൻ, ബി. മനോജ്, ആറ്റിങ്ങൽ ഷീജ, വക്കം ജയ, ഊരുപൊയ്ക അനിൽ,വക്കം ഷാനവാസ് ചന്ദ്രശേഖരൻ നായർ, നാസർ പള്ളിമുക്ക്, പ്രദീപ് എന്നിവർ പങ്കെടുത്തു.
