തിരുവനന്തപുരം: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിലെ അശാസ്ത്രീയത പരിഹരികുന്നതിൻ്റെ ഭാഗമായി നടക്കുന്ന പുന:നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ അബ്ദുൽ ഗഫൂറിനെ രമ്യഹരിദാസ് എം. എൽ.എ നേരിൽ കണ്ട് നിവേദനം നൽകി. അടുത്തയാഴ്ച്ച തന്നെ മന്ത്രി സ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തൽ നടത്തുമെന്നും ഹാർബർ നിർമ്മാണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കുമെന്നും എം.എൽ എ ക്ക് ഉറപ്പ് നൽകി. നിർമ്മാണ പ്രവത്തനങ്ങൾ നടക്കുമ്പോൾ തന്നെ അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ഹ്രസ്വകാല പദ്ധതികൂടി നടപ്പിലാക്കണമെന്നും നിർമ്മാണ പുരോഗതി വിലയിരുത്താൻ ഉദ്യോഗസ്ഥരുടെ സ്ഥിരം വില യിരുത്തൽ സംവിധാനവും കൂടി മുതലപ്പൊഴി ഹാർബറിൽ രൂപീകരികണമെന്നും നിവേദനത്തിൽ രമ്യഹരിദാസ് എം.എൽ.എ ചൂണ്ടികാട്ടി.
