തിരു: വൈക്കം എംഎൽഎ ബിനി മോൻ, മൂന്നാർ -ദേവികുളം എംഎൽഎ എഫ്. രാജ. കട്ടാക്കട എംഎൽഎ MR ബൈജു എന്നിവർക്ക് തിരുവനന്തപുരം ഗ്രീൻ സൊസൈറ്റി യുടെയും കർഷക കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സൊസൈറ്റി പ്രസിഡന്റ് തോംസൺ ലോറൻസ് അദ്ധ്യക്ഷത വഹിച്ചു. ബിസ്മി കൃഷ്ണ, എസ്. കെ. സുജി, മണനാക് ഷിഹാബുദീൻ, വെള്ളായണി മോഹനചന്ദ്രൻ. ഒറ്റൂർ പപ്പൻ, പള്ളിക്കൽ നിയാസ്, ബിജു മാധവൻ, ബീന സിറാജ്, ഷിബു തോമസ് തുടങ്ങിയവർ സംസാരിച്ചു. മികച്ച കർഷകർക്ക് ആദരവും നൽകി. കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും നൽകി.
