വർക്കല: “ലഹരി ഉപേക്ഷിക്കാം ലക്ഷ്യം നേടാം” എന്ന പ്രമേയവുമായി പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. വർക്കല എക്സൈസ് ഇൻസ്പെക്ടർ റ്റി.ശ്രീജിത്ത് ലഹരി വിരുദ്ധ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പ്രിൻസിപ്പൽ സിന്ധു.എസ് അധ്യക്ഷത വഹിച്ചു.
വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രുതി എസ്.പിള്ള, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്.എസ്, രഞ്ചു.ആർ, സ്കൂൾ വൈസ് പ്രിൻസിപ്പൽ ലൗലി സനൽ തുടങ്ങിയവർ പങ്കെടുത്തു.
ലഹരി വിരുദ്ധ സന്ദേശം വിളിച്ചോതി സ്കൂൾ കുട്ടികൾ അവതരിപ്പിച്ച “മൈം” പരിപാടി ഏറെ ആകർഷകമായി. പൊതുജനങ്ങളിൽ ലഹരി വിരുദ്ധ അവബോധം വളർത്തുന്നതിനായി ലഹരി വിരുദ്ധ സന്ദേശറാലി, ലഹരിവിരുദ്ധ പ്രതിജ്ഞ, ബോധവൽക്കരണ ക്ലാസ്സ്, കുട്ടികൾക്കായി പോസ്റ്ററിങ്, പ്രശ്നോത്തരി എന്നിവയും ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടത്തി.

