കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ടെക്നിക്കൽ കമ്മിറ്റി നടത്തിയ ഒൻപതാമത് സബ് ജൂനിയർ ബോയ്സ് & ഗേൾസ് കേരള സ്റ്റേറ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പ് ജി. വി രാജ സ്പോർട്സ് സ്കൂളിൽ വച്ചു നടന്നു.
മത്സരത്തിൽ ബെസ്റ്റ് ബോക്സർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആറ്റിങ്ങൽ ജില്ലാ സ്പോർട്സ് അക്കാഡമിയിലെ (ശ്രീപാദം സ്റ്റേഡിയം)മാസ്റ്റർ നിമിത്ത് ആണ്.ഈ വരുന്ന ദിവസം LPU ജലന്ദറിൽ നടക്കുന്ന നാഷണൽ സബ് ജൂനിയർ മത്സരത്തിലേക്ക് ആണ് നിമിത്ത് തിരഞ്ഞെടുക്കപ്പെട്ടത്. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലെ കോച്ച് പ്രേംനദിന്റെ പരിശീലനത്തിൽ ആണ് ബെസ്റ്റ് ബോക്സർ ആയി തിരഞ്ഞെടുക്കപ്പെട്ടത്, മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ഗോൾഡ് മെഡലും കരസ്ഥമാക്കി.
