ആറ്റിങ്ങൽ : പിഎം ശ്രീ പദ്ധതി നടപ്പിലാക്കുവാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സിപിഐ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി ഈ ഓഫീസ് മാർച്ച് നടത്തി. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം
ഡി.മോഹൻദാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം അവനവഞ്ചേരി രാജു സ്വാഗതം പറഞ്ഞു. എൽഡിഎഫ് സർക്കാർ ഉപേക്ഷിച്ച പിഎം ശ്രീ പദ്ധതി യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ഉടൻ നടപ്പിലാക്കുവാൻ തയ്യാറാവുകയാണ് . അന്ന് എതിർക്കുകയും ഇന്ന് നടപ്പിലാക്കുവാൻ വേണ്ടി ശ്രമിക്കുകയും ചെയ്യുമ്പോൾ സംഘപരിവാർ രാഷ്ട്രീയത്തിന്റെ ഏജന്റായി കേരളത്തിന്റെ മുഖ്യമന്ത്രി മാറുന്ന സാഹചര്യമാണുള്ളതെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് മണ്ഡലം സെക്രട്ടറി സി എസ് ജയചന്ദ്രൻ പറഞ്ഞു. അസി:സെക്രട്ടറി അഡ്വ:എം മുഹ്സിൻ,എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എസ് ആന്റസ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം റീന ആർ എസ് എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് റാഫി, റ്റി.വേണു ലോക്കൽ കമ്മറ്റി സെക്രട്ടറിമാരായ എ എൽ നസീർ ബാബു, കെ ആർ അനിൽ ദത്ത്, എസ് രാജേന്ദ്രൻ നായർ , ബാലകൃഷ്ണൻ ആചാരി, ഒറ്റൂർ സുലി, ആറ്റിങ്ങൽ ശ്യാം എന്നിവർ നേതൃത്വം നൽകി

