അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അംഗവും എസ്എഫ്ഐ ജില്ലാ പ്രസിഡന്റുമായ വിജയ് വിമലിനെ കള്ള കേസിൽ ഉൾപ്പെടുത്തി വീട്ടിൽ കയറി ഭീകര അന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്ത പോലീസ് നടപടികളിൽ സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
ജനപ്രതിനിധിആയിട്ട് പോലും മാന്യമായ രീതിയിൽ ഇടപെടാൻ യുഡിഎഫിന്റെ പോലീസ് സംവിധാനത്തിന് കഴിഞ്ഞില്ല.
അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യുവാനോ നോട്ടീസ് കൊടുത്താൽ പോലും ഹാജരാകുമായിരുന്നിട്ടും അതിനു ശ്രമിക്കാതെ ആണ് വിജയിനെ അറസ്റ്റ് ചെയ്തത്.
ഇത്തരത്തിലുള്ള പോലീസു നടപടികൾ അവസാനിപ്പിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരത്തിന് സിപിഐഎം തയ്യാറാകുമെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര അറിയിച്ചു
