വർക്കല : കിഡ്സ്പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂളിന്റെ 2026-27 അധ്യായന വർഷത്തേക്കുള്ള പ്രവേശനോത്സവം കുട്ടികളുടെയും അധ്യാപകരുടെയും വർണ്ണാഭമായ പരിപാടികളോടെ സംഘടിപ്പിക്കപെട്ടു . സ്കൂൾ ചെയർമാൻ ശ്രീ . സുരേഷ് സുകുമാരൻ അവർകൾ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു . സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സിന്ധു. എസ് , വൈസ് പ്രിൻസിപ്പൽ ശ്രീമതി ലൗലി സനൽ എന്നിവർ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവിയും എഴുത്തുകാരനുമായ ശ്രീ. അൻസാർ വർണന ചടങ്ങിന് വിശിഷ്ടാതിഥിയായി. തുടർന്നു കുട്ടികളുടെയും അധ്യാപകരുടെയും വർണാഭമായ പരിപാടികൾ അരങ്ങേറി.
പ്രവേശന ഉത്സവ ചടങ്ങിൽ കുട്ടികൾക്ക്, അക്കാദാമിക് കോർഡിനേറ്റർ ശ്രീമതി. ബിജികലാ രാജു . ഹെഡ് ടീച്ചർ ശ്രീമതി. ആതിര. എസ്. എസ് അധ്യാപകരായ ശ്രീമതി
, ലെസ്സി സെൻ, ശ്രീമതി രശ്മി രാജൻ , അനധ്യാപകരായ ശ്രീമതി ജലജാംബിക, സോജി. വി.എസ് എന്നിവർ ആശംസകൾ അറിയിച്ചു
