ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ എസ് സി എസ് ടി മോണിറ്ററിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2026 ലെ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ നിർദ്ധന കുടുംബ അംഗത്തിലെ വിദ്യാർത്ഥിനിയെ ആറ്റിങ്ങൽ എസ് എച് ഒ അനു രാജ് ആദരിച്ചു. വലിയകുന്ന് ദേവസ്വം വിള വീട്ടിൽ വിനോദ് -അനിത ദമ്പതി കളുടെ മകൾ അയന എ എസ് നെ യാണ് ആദരിച്ചത്. കഷ്ടപ്പാടിലൂടെയും ദാരിദ്ര്യത്തിലൂടെ പഠനത്തിന് ശ്രദ്ധ പുലർത്തുകയും ഫുൾ എ പ്ലസ് നേടുകയും ആയിരുന്നു. സബ് ഇൻസ്പെക്ടർ ഷാൻ, വനിതാ എ എസ് ഐ , ശ്രീജ കമ്മിറ്റി കൺവീനർ ആറ്റിങ്ങൽ ബാലകൃഷ്ണൻ, കെപി അനിൽകുമാർ, മോഹനൻ കൊച്ചു പരുത്തി, രാധാകൃഷ്ണൻ കൗൺസിലർമാരായ മല്ലിക, ദീപ., കമ്മിറ്റി അങ്ങളായ ബാബുരാജ്, ശശി സതീജ, തുടങ്ങിയവർ പങ്കെടുത്തു.
