ആറ്റിങ്ങൽ നഗരസഭ സംഘാടകസമിതി ചെയർമാൻ എം. പ്രദീപ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ജനറൽ കൺവീനർ നന്ദൻ എം. എ സ്വാഗതം ആശംസിച്ചു. കായികമേളയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നിയോജക മണ്ഡലം എം.എൽ.എ ഒ. എസ്. അംബിക പതാക ഉയർത്തി നിർവഹിച്ചു.
രേഖ എസ്., അഡ്വ. എം. എം. താഹ, പ്രിയ സാബു, ഷമ്മി ബേക്കർ എ., സുധാ ശങ്കർ ആർ. , ശിവരാജ് കെ.,അജിത് സേവിയർ വർഗീസ് അലക്സ് പി. പാപ്പച്ചൻ, അഭിചന്ദ് പി എന്നിവർ സംസാരിച്ചു ജനറൽ സെക്രട്ടറി ബെൻസ് ഹെൻട്രി ജോസഫ് നന്ദി രേഖപ്പെടുത്തി.
തുടർന്ന് കായികമത്സരങ്ങൾക്ക് തുടക്കമായി. പുരുഷ-വനിതാ വിഭാഗങ്ങളിലായി 5000 മീറ്റർ ഓട്ടം, ഷോട്ട്പുട്ട്, 400 മീറ്റർ ഓട്ടം, ഹൈജമ്പ്, 100 മീറ്റർ ഓട്ടം ട്രിപ്പിൾ ജമ്പ് 800 മീറ്റർ ഓട്ടം ഡിസ്കസ് ത്രോ 4 x 100 മീറ്റർ റിലേ ഫുട്ബോൾഎന്നീ ഇനങ്ങൾക്ക് ഇന്ന് തുടക്കമായി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ 108 സർക്കാർ ഐടിഐകളെ പ്രതിനിധീകരിച്ച് 1300-ഓളം കായികതാരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുന്നു.
ജൂൺ 18 വരെ നീണ്ടുനിൽക്കുന്ന കായികമേളയിൽ അത്ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാഡ്മിന്റൺ തുടങ്ങി വിവിധ ഇനങ്ങളിലെ മത്സരങ്ങൾ അരങ്ങേറും. കേരളത്തിലെ ഐടിഐ വിദ്യാർത്ഥികളുടെ കായികമികവും കൂട്ടായ്മയും പ്രകടമാക്കുന്ന വേദിയായി സ്പോർട്സ് മീറ്റ് മാറുമെന്ന് സംഘാടകർ അറിയിച്ചു
