തിരുവനന്തപുരം : സർക്കാർ ആയുഷ് വകുപ്പിന്റെയും ദേശീയ ആയുഷ് മിഷൻ കേരളത്തിന്റെയും നേതൃത്വത്തിൽ നടത്തിയ യോഗദിനം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.യോഗയിലൂടെ ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടർ അനുകുമാരി, നാഷണൽ ആയുഷ് മിഷൻ ഐ.എസ്.എം. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എച്ച്.മുഹ്സീന, നാഷണൽ ആയുഷ് മിഷൻ ഹോമിയോപ്പതി സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ആർ.ജയനാരായണൻ, സംസ്ഥാന ആയുഷ് മിഷൻ ഡയറക്ടർ അനു എസ്.നായർ, ഐ.എസ്.എം. ഡയറക്ടർ കെ.എസ്.പ്രിയ തുടങ്ങിയവർ പങ്കെടുത്തു. അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ യോഗപരിശീലിക്കുന്ന മന്ത്രി കെ.മുരളീധരൻ, ജില്ലാ കളക്ടർ അനു കുമാരി, സംസ്ഥാന ആയുഷ് മിഷൻ ഡയറക്ടർ അനു.എസ്.നായർ തുടങ്ങിയവർ
