ആറ്റിങ്ങൽ:ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഉണർവ് എന്ന പേരിൽ ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു. ടൗൺ യുപിഎസ് സ്കൂളിലെ വിദ്യാർത്ഥികളാണ് ലഹരിക്കെതിരെ ലഘു നാടകവും ബോധവൽക്കരണവും നടത്തിയത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നഗരസഭ ചെയർപേഴ്സൺ എം പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ജി എസ് ആശംസകൾ അറിയിച്ചു.
