‘സഫായി അപ്നാവോ , ബീമാരി ഭഗാേവാ (Safai Apnao, Bimaari Bhagao – SABB) ക്യാമ്പയിൻറെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയിൽ ‘ബിൻ വിൻ ഗോൾ ചാലഞ്ച്’ പരിപാടി സംഘടിപ്പിച്ചു
പുതിയ ഖരമാലിന്യ പരിപാലന ചട്ടം-2026 ന്റെ ഭാഗമായി ശുചിത്വമിഷൻ ആവിഷ്കരിച്ച “നല്ല നാല് വർത്തമാനം” ക്യാമ്പയിനിന്റെയും SABB ക്യാമ്പയിനോടും അനുബന്ധിച്ചു സംഘടിപ്പിക്കുന്ന ‘ബിൻ വിൻ ഗോൾ ചാലഞ്ച്’ പരിപാടി ആറ്റിങ്ങൽ നഗരസഭയിൽ സംഘടിപ്പിച്ചു. ലോകകപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ നഗരസഭാ അങ്കണത്തിൽ ഒരുക്കിയ പരിപാടിയുടെ ഉദ്ഘാടനം ചെയർപേഴ്സൺ ശ്രീ. എം പ്രദീപ് നിർവ്വഹിച്ചു.
മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ ജൈവം, അജൈവം, സാനിറ്ററി, സ്പെഷ്യൽ കെയർ എന്നിങ്ങനെ നാലായി തരംതിരിക്കേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ചലഞ്ചിന്റെ ലക്ഷ്യം. നാല് വിഭാഗങ്ങളെ സൂചിപ്പിക്കുന്ന നിറങ്ങളിലുള്ള ഗോൾ പോസ്റ്റുകളിലേക്ക്, മാലിന്യം കൃത്യമായി തിരിച്ചറിഞ്ഞ് ഗോളടിക്കുന്ന രീതിയിലാണ് മത്സരം സംഘടിപ്പിച്ചത്.
ചടങ്ങിൽ വിവിധ നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, നഗരസഭാ ഉദ്യോഗസ്ഥർ, ശുചീത്വ മിഷൻ ജില്ലാ കോർഡിനേറ്റർ അരുൺ രാജ്, ശുചീത്വ മിഷൻ RP, YP, അവനവഞ്ചേരി സ്കൂൾ അധ്യാപകൻ സാബു, SPC വിദ്യാർത്ഥികൾ, ഹരിതകർമസേന, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

