ആറ്റിങ്ങൽ :- ഐ. എൻ. റ്റി. യൂ. സി കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ എസ്. എസ് പ്ലാസാ മന്ദിരത്തിൽ വെച്ചു നടന്ന വക്കം പുരുഷോത്തമൻ 3-)0 വാർഷികാനുസ്മരണം ഐ. എൻ. റ്റി. യൂ. സി. ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു. കേരളം കണ്ട ഏറ്റവും വലിയ ഭരണാധികാരികളിൽ ഒരാളായിരുന്നു വക്കംജി എന്ന് അദ്ദേഹം സൂചിപ്പിച്ചു.
ശാസ്തവട്ടം രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പുഷ്പാർപ്പണ ചടങ്ങിന് ശേഷം തോമസ് ജോസഫ്, എസ്.രത്നകുമാർ, ഊരുപൊയ്ക അനിൽ,എ. ഗോപി,ആർ. വിജയകുമാർ, എസ്. ബിന്ദു, എ. എസ് മനീഷ്, എ. റംസി
എന്നിവർ സംസാരിച്ചു.
