കാരുണ്യത്തിൻ്റെ മഹാപ്രവാഹമായിരുന്നു ഉമ്മൻ ചാണ്ടി എന്ന് പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ഉഷകുമാരി അഭിപ്രായപ്പെട്ടു. കേരള എൻ ജി ഒ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാമത് ഓർമദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എസ്. ഉഷകുമാരി. . ബ്രാഞ്ച് പ്രസിഡൻ്റ് എസ്. ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.എസ്. സജി, ഷിജിത് ശ്രീധർ നേതാക്കളായ ജയ് സിംഗ്, വർഗീസ്, അജയാക്ഷൻ പി.എസ്, ഷിബു,, സുജ തുടങ്ങിയവർ സംസാരിച്ചു.
