ആറ്റിങ്ങൽ നഗരത്തിലെ വിവിധ ഇടങ്ങളിൽ നിന്നും പന്നിയെ വെടിവെച്ചുകൊന്നു
നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും എട്ടോളം പന്നികളെയാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വെടിവെച്ചിട്ടത്. മൂന്ന് ഷൂട്ടർമാരെയും കൊണ്ട് കഴിഞ്ഞ ദിവസം രാത്രി ആരോഗ്യ വിഭാഗം ജീവനക്കാരായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് റാഫി, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം പുറപ്പെട്ടത്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭ പന്നിയെ വെടിവെച്ചു കൊല്ലാൻ ഇറങ്ങിയത്. നഗരസഭ കൗൺസിലർ അനസ്, നാട്ടുകാർ, തുടങ്ങിയവരുടെ സഹായവും ഇവർക്ക് ലഭിച്ചു. വെടിവെച്ച് കൊന്ന പന്നിയെ ബ്ലീച്ചിങ് പൗഡർ ഫിനോയിൽ എന്നിവ ഒഴിച്ച് കുഴിച്ചുമൂടി.


