: .
ആറ്റിങ്ങൽ ലൈബ്രറി ഹാളിൽ നടന്ന യൂത്ത് അസംബ്ലി എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീൻ മന്നാനി ഉദ്ഘാടനം ചെയ്തു. യങ് ഡെമോക്രാറ്റ്സ് സംസ്ഥാന ജോയിന്റ് കൺവീനർ അംജദ് കണിയാപുരം യോഗത്തിന് അധ്യക്ഷത വഹിച്ചു. യങ് ഡെമോക്രാറ്റ്സ് കൺവീനർ എം എം താഹിർ വിഷയ അവതരണം നടത്തി. യങ് ഡെമോക്രാറ്റ്സ് സംസ്ഥാന സമിതി അംഗം അഡ്വക്കേറ്റ് അബ്ദുൽ ഖാസിം ജില്ലാ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു.
ജോയിന്റ് കൺവീനർമാരായി അഡ്വ ഷിഫാന പൂവച്ചൽ, അനന്ദു വിതുര, ഇംതിയാസ് തോളിക്കോട്, സലാഹുദ്ധീൻ അയൂബി, അൽ ആമീൻ ചുള്ളിമാനൂർ, സജിൻ കഴക്കൂട്ടത്തെയും തെരഞ്ഞെടുത്തു.
ജില്ലാ കമ്മിറ്റി അംഗങ്ങളായി അനസ് ചിറയിൻകീഴ്, ഷിനാസ് പള്ളിനട, ഇർഫാൻ പാറശാല, അൻസിയ അസീസ്, റാഷിദ് നേമം, അൽത്താഫ് പാങ്ങോട്, അൻവർ പെരിങ്ങമല, സദ്ദാം ബാലരാമപുരം, കാസിം പൂന്തുറ, ആഷിക്ക് അണ്ടൂർകോണം, റാഷിദ നജീം , മുഹമ്മദ് പാങ്ങോട് എന്നിവരെയും തെരഞ്ഞെടുത്തു.
