ആലംകോട്: 1501-ാമത് നബിദിനാഘോഷങ്ങളുടെ ഭാഗമായി ആലംകോട് മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ വർണ്ണാഭമായ നബിദിന സന്ദേശ റാലി സംഘടിപ്പിച്ചു. പ്രദേശത്തെ മദ്രസാ വിദ്യാർത്ഥികളും ജമാഅത്ത് ഭാരവാഹികളും നാട്ടുകാരും റാലിയിൽ പങ്കെടുത്തു.ജമാഅത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് മുഹ്സിൻ ഫ്ലാഗ് ഓഫ് ചെയ്തു.
നിഹാൽ ഹാദി അൽ മുഹ്തദി(ചീഫ് ഇമാം & മുദരിസ്) ,ജനറൽ സെക്രട്ടറി ജാബിർ മൂൺസിറ്റി, ട്രഷറർ ഷിബു, വൈസ് പ്രസിഡണ്ട് എ എം സഈദ്,ജോയിൻ സെക്രട്ടറി മുഹമ്മദ് യൂസഫ്, കൺവീനർമാരായ ഷാക്കിർ ഫിസ,നാസർ എസ്, കമ്മിറ്റി അംഗങ്ങളായ സലിം, ഇക്ബാൽ,
നവാബ്,മുഅദിൻ സുധീർ,
ഹുസൈൻ ജൗഹരി(സദർ
മുഅല്ലിം &അസിസ്റ്റൻ്റ്),അബ്ദുല്ലാ നഈമി(പ്രിൻസിപ്പൽ ഹിഫ്ള് കോളേജ്),മറ്റു മദ്രസ മുഅല്ലിമുകൾ
എന്നിവർ റാലിക്ക് നേതൃത്വം നൽകി.
കാവ് നട പൗര സമിതി മധുര വിതരണം നടത്തി.മുൻ ജമാഅത്ത് മെമ്പറന്മാരായ അറേബ്യൻ നാസർ. എം എച്ച് അഷ്റഫ് . നിജാസ് . റസൂൽ ഷാ. തുടങ്ങിയവർ നേതൃത്വം നൽകി അറേബ്യൻ ഫാഷൻ ജ്വല്ലറിയുടെ വക മധുര പലഹാരങ്ങളും വിതരണം ചെയ്തു

