
പ്രസിദ്ധമായ കൊല്ലംപുഴ ഫ്രണ്ട്സ് അസോസിയേഷൻ ഗ്രന്ഥശാലയുടെ 75 മത് വാർഷികാഘോഷവും ഓണാഘോഷവും 22 മുതൽ 28 വരെ ഗ്രന്ഥശാലയിൽ നടക്കും.
25 വരെ വിവിധ മത്സരങ്ങൾ ഉണ്ടായിരിക്കും.
ഒരു വർഷം നീണ്ടുനിൽക്കുന്ന 75 മത് വാർഷികാഘോഷങ്ങൾക്ക് ആരംഭം കുറിച്ചുള്ള വിളംബര ജാഥ 26ന് വൈകിട്ട് 5 മണിക്ക് ആരംഭിക്കും.
വൈകിട്ട് 7 മണി മുതൽ സാംസ്കാരിക സമ്മേളനവും സമ്മാനദാനവും .
ഗ്രന്ഥശാല പ്രസിഡന്റ് എ രാമചന്ദ്രൻ നായരുടെ അധ്യക്ഷതയിൽ ആറ്റിങ്ങൽ നഗരസഭ അധ്യക്ഷൻ എം പ്രദീപ് ഉദ്ഘാടനം നിർവഹിക്കും.
ആർ നന്ദകുമാർ , എസ് വേണുഗോപാൽ, സജിത്ത് ലാൽ ,എ എസ് അഭിജിത്ത് എന്നിവർ പ്രസംഗിക്കും .
