
ഗാന്ധി ജയന്തിയോടനുബന്ധിച്ച് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹാത്മജി ചിത്ര പ്രദർശനം കെ.പി.സി.സി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. നാൾക്കു നാൾ ഗാന്ധിസത്തിൻ്റെ പ്രസക്തി ഏറി വരികയാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇത്തരം പ്രദർശനങ്ങൾ ഗാന്ധിജിയുടെ ചരിത്രത്തെ തമസ്കരിക്കാൻ ശ്രമിക്കുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്ന് ഓർമ്മിപ്പിച്ചു. മഹാത്മാ ഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട നൂറിലധികം അപൂർവ്വ ചിത്രങ്ങളുടെ പ്രദർശനം മൂന്നാം തീയതി സമാപിക്കും. ഗാന്ധി ദർശൻ വേദി ജില്ലാ വൈസ് ചെയർമാൻ അഡ്വക്കേറ്റ് മഞ്ചവിളാകം ജയകുമാർ, നേതാക്കളായ ചമ്പയിൽ സുരേഷ്, ഡോ ആൻ്റോ ജോസഫ്, കവടിയാർ ദാസ് , ഹരി ചാരുത , അജയാക്ഷൻ, ചരിത്രകാരനായ എബി, ഷിബു ആറാലുംമൂട്, ഷാജി വിൽസൺ, രാജ് മോഹൻ എന്നിവർ സംസാരിച്ചു.
