
തിരുവനന്തപുരം: ലോക കാഴ്ച ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഇസാറ പ്രീമിയം ഐ കെയറും ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318A-യും സംയുക്തമായി നേത്രപരിശോധനാ ക്യാമ്പും കാഴ്ചാരോഗ്യ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ. അനിൽകുമാർ വി. പരിപാടി ഉദ്ഘാടനം ചെയ്തു. ഇസാറ പ്രീമിയം ഐ കെയർ Clinical Services Head
ഡോ. ജോസഫ് സേവ്യർ അധ്യക്ഷത വഹിച്ചു. Lions Principal Sec ജിജി എം. ജോൺ ആമുഖപ്രഭാഷണം നടത്തി. ലയൺ ആർ. വി. ബിജു, ലയൺ ബിജു കുമാർ, Ward കൗൺസിലർ അനിത അലക്സ് എന്നിവർ ആശംസകൾ നേർന്നു. ഇസാറ പ്രീമിയം ഐ കെയർ സെന്റർ മാനേജർ മാത്യു തോമസ് നന്ദി രേഖപ്പെടുത്തി. ഇസാറ ഐ കെയർ മാർക്കറ്റിംഗ് മാനേജർ റൂബിൻ രാജൻ പരിപാടിക്ക് നേതൃത്വം നൽകി.

നേത്രരോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിന്റെയും കൃത്യസമയത്ത് ചികിത്സ തേടുന്നതിന്റെയും പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക, കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ബോധവൽക്കരണം നടത്തുക എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഗുണമേന്മയുള്ള നേത്രപരിചരണം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള ഇസാറയുടെയും ലയൻസ് ക്ലബിന്റെയും സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഇസാറ പ്രീമിയം ഐ കെയറിന്റെ ഒന്നാം വാർഷികാഘോഷത്തോടും ലോക കാഴ്ച ബോധവൽക്കരണ മാസാചരണത്തോടും അനുബന്ധിച്ച് 2026 ഒക്ടോബർ 1 മുതൽ 15 വരെ സൗജന്യ നേത്രപരിശോധനയും അർഹരായവർക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും ഒരുക്കിയിട്ടുണ്ട്. ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തി കാഴ്ചയുടെ ആരോഗ്യം സംരക്ഷിക്കണമെന്ന് ആശുപത്രി അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക: 0471 233 7899
