
ഭാരതത്തിൻ്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനായി സ്വന്തം ജീവൻ ബലി നൽകിയ ഇന്ദിരാ പ്രിയ ദർശിനിയുടെ
43-ാം രക്തസാക്ഷിത്വ ദിനത്തിൽ പെരുങ്ങുഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുങ്ങുഴി ജംഗ്ഷനിൽ അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി. ഡി.സി.സി അംഗം ബി. മനോഹരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ വി.കെ ശശിധരൻ, സി.എച്ച് സജീവ്, അഴൂർ വിജയൻ, മാടൻവിള നൗഷാദ്, ബി.സുധർമ്മ, കെ. ഓമന, രഞ്ജിത്ത് പെരുങ്ങുഴി, ജി.സുരേന്ദ്രൻ, എസ്. ജി അനിൽ കുമാർ, അഴൂർ ബാബു തുടങ്ങിയവർ പങ്കെടുത്തു.

