ആറ്റിങ്ങൽ: നഗരസഭ കരിച്ചയിൽ 5-ാം വാർഡിലാണ് ഡി.വൈ.എഫ്.ഐ യുടെ യൂണിറ്റ് കമ്മിറ്റി രൂപീകരണവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചത്. കൈരളി ജംഗ്ഷനിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റും നഗരസഭ കൗൺസിലറുമായ ആർ.എസ്. അനൂപ് സംഘടനയുടെ പതാക ഉയർത്തി. തുടർന്ന് വാർഡിൽ അർഹരായ 25 കുട്ടികൾക്കുള്ള പഠനോപകരണങ്ങളും, ഓൺലൈൻ പഠന സൗകര്യമില്ലത്ത കുട്ടികൾക്ക് മൊബൈൽ ഫോണും കൈമാറി. ഇതിന്റെ ആദ്യ വിതരണം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു.
22 അംഗങ്ങൾ ഉൾപ്പെടുന്ന യൂണിറ്റ് കമ്മിറ്റിയിൽ സെക്രട്ടറിയായി സുമേഷ്, പ്രസിഡന്റ് വിനീഷ്, ജോയിൻ സെക്രട്ടറിമാരായി ഹരിനാരായണൻ, അനന്തു, വൈസ് പ്രസിഡന്റ്മാരായി ശരത്, ജയശങ്കർ തുടങ്ങിയവരെയും തിരഞ്ഞെടുത്തു. മേഖലാ കമ്മിറ്റി അംഗങ്ങളായ കാർത്തിക, റിയാസ്, മുൻകൗൺസിലർ ശ്യാമളയമ്മ, ബ്രാഞ്ച് സെക്രട്ടറി പാറയിൽ ബിജു, അംഗം ജയറാം തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ തുടർന്നുള്ള ദിവസങ്ങളിൽ കരിച്ചയിലും അനുബന്ധ മേഖലകളിലും യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആർ.എസ്. അനൂപ് അറിയിച്ചു.
