വിതുര: പാചക വാതക , ഇന്ധനവില വർധനവിനും എതിരെ
മഹിളാ കോൺഗ്രസ് തേവൻപാറ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തേക്കുംമൂട് ജംഗ്ഷനിൽ വിറക് അടുപ്പ് കൂട്ടി ചായ ഇട്ടും, ഗ്യാസ് സിലിണ്ടറിന് ആദരാഞ്ജലി അറിപ്പിച്ചും പ്രതിക്ഷേധ സമരം സംഘടിപ്പിപ്പിച്ചു. സിലിണ്ടറിന് റീത്ത് വച്ചു കൊണ്ടാണ് പരിപാടിയുടെ ഉത്ഘാടനം മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷെമിഷംനദ് നിർവഹിച്ചത്. കോൺഗ്രസ് വാർഡ് പ്രസിഡന്റ് പേരിനാട് ഷറഫുദ്ദീൻ-ന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സമരത്തിൽ കോൺഗ്രസ് നേതാക്കളായ NS ഹാഷിം, KN അൻസർ, P പുഷ്പൻഗതൻ നായർ,G ആന്റണി, മോഹൻരാജ്, ജോണ്സൻ, ഗിരീഷൻ കാവുംമൂല,ബർണാഡ് ഉണ്ടപ്പാറ, ഷൈൻ പുളിമൂട്, മഹിളാ കോൺഗ്രസ് നേതാക്കളായ ശോഭന ആന്റണി, മേരിക്കുട്ടി, ഉഷ ഉണ്ടപ്പാറ,നാഫില, തുടങ്ങിയവർ പ്രസംഗിച്ചു.
