ആറ്റിങ്ങൽ : പ്രതിപക്ഷ നേതാക്കളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ നടപടിയില്‍ പ്രതിഷേധിച്ച് എ ഐ വൈ എഫ് സംസ്ഥാന വ്യാപകമായി കേന്ദ്രസര്‍ക്കാര്‍ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ആറ്റിങ്ങൽ പോസ്റ്റ് ഓഫീസിനു മുന്നിൽ എ ഐ വൈ എഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ സംഭവം ഞെട്ടിക്കുന്നതാണ്.ഇതുവരെ ഇതിനെ സംബന്ധിച്ച് വ്യക്തമായ വിശദീകരണം നല്കാന് പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.കേന്ദ്രസര്‍ക്കാരിനെയും സംഘപരിവാറിനെയും എതിര്‍ക്കുന്നവരെ ലക്ഷ്യം വെച്ച് ഭരണകൂടം നടത്തിയ ഈ പ്രവര്‍ത്തനം വ്യക്തികളുടെ സ്വകാര്യതമാത്രമല്ല രാജ്യസുരക്ഷയെ പോലും ഇല്ലാതാക്കുന്നതാണെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എ ഐ വൈ എഫ് ജില്ലാ വൈസ് പ്രസിഡന്റ് അനസ് ചിറയിൻകീഴ് പറഞ്ഞു.
എ ഐ വൈ എഫ് മണ്ഡലം വൈസ് പ്രസിഡൻ്റ് സച്ചിൻ എ ബി അധ്യക്ഷനായ യോഗത്തിൽ മണ്ഡലം സെക്രട്ടറി മുകുന്ദൻ ബാബു സ്വാഗതം ആശംസിച്ചു.
എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം പി എസ് ആന്റസ്,എ ഐ വൈ എഫ് മണ്ഡലം കമ്മിറ്റി അംഗം ഷെറിൻ കബീർ പള്ളിമുക്ക് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. നവീൻ, ഉണ്ണികൃഷ്ണൻ, ഗോകുൽ കൃഷ്ണ , അരുൺ, റാഫി, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.
