ആറ്റിങ്ങൽ: പട്ടണത്തിൽ ഈ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പുറത്തുവിട്ട് ജില്ലാ ഭരണകൂടം. ഈ ആഴ്ചയിലെ ടി.പി.ആർ ഫലം 7.59 ശതമാനമാണ്. നിലവിൽ ടി.പി.ആർ നിരക്കിന്റെ അടിസ്ഥാനത്തിലല്ല നഗരത്തിൽ നീയന്ത്രണങ്ങളും ഇളവുകളും നടപ്പിലാക്കുന്നത്. പട്ടണത്തിൽ നഗരസഭ വിട്ടുവീഴ്ച കൂടാതെ നടപ്പിലാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ച് നിർത്താൻ സഹായിക്കുന്നത്. ഓണത്തോട് അനുബന്ധിച്ചുള്ള തിരക്ക് നീയന്ത്രിക്കുന്നതിൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും കൂടുതൽ ജാഗ്രത പുലർത്തണം. പൊതു സമൂഹവുമായി ഇടപഴകുന്നവർ ആദ്യ ഡോസ് പ്രതിരോധ വാക്സിൻ സ്വീകരിച്ചെന്ന് പരമാവധി ഉറപ്പ് വരുത്തണമെന്നും ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.
