എസ് എഫ് ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ വിതരണവും എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.
പഴയകാല വിദ്യാർത്ഥി സംഘടന പ്രവർത്തകരുടെ സഹായത്തോടാണ് വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകിയത്. ആദ്യ ഘട്ടത്തിൽ അഞ്ചു സ്മാർട്ട് ഫോണുകളാണ് വിതരണം ചെയ്തത്.വർക്കല എം എൽ എ അഡ്വ. വി. ജോയി വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.
പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു മെമെന്റോകൾ നൽകി അനുമോദിച്ചു.

ചടങ്ങിൽ എസ് എഫ് ഐ ലോക്കൽ കമ്മിറ്റി പ്രസിഡന്റ് നവ്യ എസ് രാജ് അധ്യക്ഷ ആയിരുന്നു. എസ്. സുരേന്ദ്രൻ, ആർ ജെറാൾഡ്, എസ്. പ്രവീൺ ചന്ദ്ര, പി. വിമൽ രാജ്, ആർ രാജൻ, സരിതാബിജു,ബിച്ചു, ഉണ്ണിക്കുട്ടൻ, നിത്യാ രാജ്, സാനിയ എന്നിവർ പങ്കെടുത്തു. എസ് എഫ് ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജയ് വിമൽ സ്വാഗതം പറഞ്ഞു.
