കേന്ദ്ര സർക്കാരിന്റെ പുതിയ ഹാൾമാർക്കിങ് നായത്തിനെതിരെ സ്വർണ്ണ വ്യാപാരികൾ സംസ്ഥാന വ്യാപകമായി ധർണ്ണ സംഘടിപ്പിച്ചു. സംസ്ഥാനത്തെ 200 കേന്ദ്രങ്ങളിലാണ് ധർണ്ണ സംഘടിപ്പിച്ചത്. രാജ്യത്ത് 20 വർഷമായി നിലനിന്നിരുന്ന ഹാൾമാർക്കിങ് സംവിധാനം മാറ്റി സവിശേഷ തിരിച്ചറിയൽ കോഡ് നടപ്പാക്കി 45 ദിവസം കഴിഞ്ഞിട്ടും പുതിയ സംവിധാനം കാര്യക്ഷമമാക്കാത്തതിൽ പ്രതിഷേധിച്ചാണ് ധർണ്ണ സമരം സംഘടിപ്പിച്ചത്. രാജ്യവ്യാപകമായി സ്വർണ്ണവ്യാപാരികളുടെ സംഘടനകൾ നടത്തുന്ന സമരത്തിൽ പ്രഖ്യാപിച്ച് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ ധർണ്ണ സംഘടിപ്പിച്ചു. കച്ചേരിനടയിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ സമരത്തിൽ എ.കെ.ജി.എസ്.എം.എ. ഭാരവാഹികളും വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളും പങ്കെടുത്തു.


